ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

0

കൽപ്പറ്റ : പ്രവാസികളും മനുഷ്യരാണ്, സർക്കാറിന്റെ ക്രൂരത അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നടത്തിയ സത്യഗ്രഹ സമരത്തിന് കൽപ്പറ്റ നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന ക്വാറെന്റെയ്ൻ സംവിധാനത്തിനടക്കം പണം നൽകാത്ത സർക്കാർ നിലപാടിലും, കോവിഡ് ടെസ്റ്റിന് പണം ചിലവഴിക്കേണ്ട അവസ്ഥ പ്രവാസികൾക്ക് വരുന്നതിലും യൂത്ത് ലീഗ്  പ്രതിഷേധിച്ചു.

ഐക്യദാർഢൃ സദസ്സ് മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് റസാഖ് കൽപ്പറ്റ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് സി ടി ഉനൈസ്  അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സി ശിഹാബ് സ്വാഗതം പറഞ്ഞു. മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ സി മൊയ്തീൻ കുട്ടി, യഹ് യാ ഖാൻ തലക്കൽ, മുസ് ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ടി ഹംസ,വൈസ് പ്രസിഡണ്ടുമാരായ  സലാം നീലിക്കണ്ടി, പഞ്ചാര ഉസ്മാൻ, സെക്രട്ടറി കെ കെ ഹനീഫ, മുനിസിപ്പൽ ജനറൽ സെക്രട്ടറി കെയം തൊടി മുജീബ്, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.എ പി മുസ്ഥഫ്, സെക്രട്ടറി ജാസർ പാലക്കൽ,ഗ്ലോബൽ കെ എം സി സി മണ്ഡലം പ്രസിഡണ്ട് പനന്തറ മുഹമ്മദ്, ഫസൽ സി എച്ച്     എന്നിവർ അഭിവാദ്യങ്ങളർപ്പിച്ച് സംസാരിച്ചു.യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി അസീസ് അമ്പിലേരി നന്ദി പറഞ്ഞു.

 ഭാരവാഹികളായ ഷാജി കുന്നത്ത്, എ കെ സൈതലവി, ലുഖ്മാനുൽ ഹക്കീം വി പി സി, ലത്തീഫ് നെടുങ്കരണ, സലീം സി.കെ പിണങ്ങോട്, ഖാലിദ് ചെന്ദലോട്, ഫായിസ് തലക്കൽ, നൗഫൽ കെ.കെ, നൗഷാദ് ചൂരിയാറ്റ, റഹ്മാൻ വെങ്ങപ്പള്ളി,റഷീദ് പി എം, അഷ്മൽ കണ്ടിയൻ, ബഷീർ പഞ്ചാര  എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.

error: Content is protected !!
19:20