മർച്ചന്റസ് അസോസിയേഷൻ മാനന്തവാടിൽ ധർണാ സമരം നടത്തി

0

വനമേഖലയിലൂടെ കടന്നു പോകുന്ന പിഡബ്ല്യുഡി റോഡുകളില്‍ ഹംമ്പുകള്‍ സ്ഥാപിക്കാനുള്ള വനം വന്യജീവി വകുപ്പിന്റെ തീരുമാനത്തിനെതിരെ മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഗാന്ധി പാര്‍ക്കില്‍ ധര്‍ണാ സമരം നടത്തി. ഭാവിയില്‍ ഈ റോഡുകളില്‍ രാത്രി ഗതാഗത നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിന്റെ മുന്നോടിയായാണ്  ഹമ്പ് സ്ഥാപിക്കുന്നതെന്നും  അസോസിയേഷന്‍ ആരോപിച്ചു.  മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട് കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു ജനറല്‍ സെക്രട്ടറി പിവി മഹേഷ് അധ്യക്ഷനായിരുന്നു , എം വി സുരേന്ദ്രന്‍ ,എന്‍ വി അനില്‍കുമാര്‍ കെ.എക്‌സ് .ജോര്‍ജ്ജ്, റഷീദ് അപ്‌സര തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!