കര്‍ശന നടപടിയുമായി പോലീസ്

0

വ്യാപാരസ്ഥാപനങ്ങളില്‍ ലോക്ക് ഡൗണ്‍ ലംഘനം. കര്‍ശന നടപടിയുമായി പോലീസ് .വൈകുന്നേരം 7 മണിക്ക് ശേഷവും ജില്ലയിലെ പല കടകളും തുറന്നു പ്രവര്‍ത്തിക്കുന്നതിനെ തുടര്‍ന്നാണ് നടപടി കര്‍ശനമാക്കുന്നത്. ലോക്ക് ഡൗണില്‍ ഇളവ് ഉണ്ടെങ്കിലും വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ 7 മണി മുതല്‍  വൈകുന്നേരം 7 മണി വരെയാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ഉള്ളത്. ഹോട്ടലുകളില്‍ 9 മണിവരെ പാഴ്‌സല്‍ നല്‍കാം. എന്നാല്‍ ജില്ലയിലെ പല ടൗണുകളിലും വ്യാപാരസ്ഥാപനങ്ങള്‍ 7 മണിക്ക് ശേഷവും തുറന്നു പ്രവര്‍ത്തിക്കുന്നതും കടകളില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതും കൂടിവരുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടിയെടുക്കാന്‍ പോലീസ് ഒരുങ്ങുന്നത്. കടകളില്‍ സാമൂഹ്യ അകലം പാലിച്ചു മാത്രമേ കച്ചവടങ്ങള്‍ നടത്താന്‍ പാടുള്ളൂ എന്നും, വ്യാപാരികള്‍ മാസ്‌കുകള്‍ ധരിക്കണമെന്നും കടയില്‍ കൈ കഴുകുവാന്‍ ഉള്ള സംവിധാനം ഒരുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ജില്ലയിലെ ഭൂരിഭാഗം വ്യാപാരികളും ഈ ഉത്തരവുകള്‍ പാലിക്കുന്നുണ്ടെങ്കിലും ചില വ്യാപാരികള്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് പൊലീസ് കര്‍ശനമായി ഇടപെടാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞദിവസം മുതല്‍ തന്നെ പോലീസ് ഇതിനുവേണ്ട നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. നിയമലംഘനം നടത്തുന്ന. നിയമലംഘനങ്ങള്‍ പരിശോധിക്കാനായി പ്രത്യേക സ്‌ക്വാഡുകള്‍ പോലീസ് രൂപീകരിച്ചിട്ടുണ്ട്. കോവിഡ് കേസുകള്‍ ജില്ലയില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കര്‍ശന നടപടികളും ഉണ്ടാകും

Leave A Reply

Your email address will not be published.

error: Content is protected !!