ഹമ്പുകള്‍ സ്ഥാപിക്കാനുള്ള വനംവകുപ്പിന്റെ നടപടി പിന്‍വലിക്കണം 

0

ജില്ലയിലെ പ്രധാന വനപാതകളില്‍ വേഗനിയന്ത്രണത്തിനായി ഹമ്പുകള്‍ സ്ഥാപിക്കാനുള്ള വനംവകുപ്പിന്റെ നടപടി പിന്‍വലിക്കണമെന്നും വേഗ നിയന്ത്രണത്തിനായി ക്യാമറകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് വയനാട് സിറ്റി ക്ലബ്ബ് ഭാരവാഹികള്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓഫിസര്‍ ദേവേന്ദ്രകുമാര്‍ വര്‍മ്മയ്ക്ക് നിവേദനം നല്‍കി. ക്ലബ്ബ് ഭാരവാഹികളായ ബെന്നി മാത്യു, സി.ഡി. ബാബു എന്നിവരാണ് നിവേദനം നല്‍കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!