മാസ്‌ക്കുകള്‍ നിര്‍മ്മിച്ചുനല്‍കി ശ്രദ്ധയയായി പ്ലസ്ടു വിദ്യാര്‍ത്ഥിനി

0

മാസ്‌ക്കുകള്‍ നിര്‍മ്മിച്ചുനല്‍കി ശ്രദ്ധയയായി പ്ലസ്ടു വിദ്യാര്‍ത്ഥിനി
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രതിരോധ പ്രവര്‍ത്തകര്‍ക്കും മാസ്‌ക്കുകള്‍ നിര്‍മ്മിച്ചുനല്‍കി ശ്രദ്ധേയമാകുകയാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനി.എടവക പുതിയിടം കുന്ന് കീച്ചി പുറത്ത് പ്രതീപന്റെ മകള്‍ ഹര്‍ഷിതയാണ് സൗജന്യമായി മസ്‌ക്കുകള്‍ നിര്‍മ്മിച്ചു നല്‍കിയത്.

ഹര്‍ഷിതയുടെ മാതാവ് രേഷ്മ ടൈലര്‍ ആണ് .അമ്മ തയിച്ചു നല്‍കുന്ന തുണികളും മറ്റും കഷ്ണങ്ങളും ഉപയോഗിച്ച് ചിലവ് ഇല്ലാതെ മാസ്‌ക്കുകള്‍ നിര്‍മ്മിക്കുന്നത്.ലോക് ഡൗണ്‍ തുടങ്ങിയ കാലം മുതല്‍ വിവിധ സന്നദ്ധ സംഘടനകള്‍ക്കും പ്രതിരോധ പ്രവര്‍ത്തകര്‍ക്കും ഈ കൊച്ചു മിടുക്കി അഞ്ഞുറോളം മാസ്‌ക്കുകള്‍ നിര്‍മ്മിച്ചു നല്‍കി. ഭാവിയില്‍ മാധ്യമ പ്രവര്‍ത്തകയാവണം എന്ന് ആഗ്രഹിക്കുന്ന ഹര്‍ഷിത മാനന്തവാടി പ്രസ്സ് ക്ലബ്ബിന് മാസ്‌ക് നിര്‍മ്മിച്ചു നല്‍കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവധിയാണ്.ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ സഹോദരന്‍ ആരോമലും ചേച്ചിയുടെ മാസ്‌ക്ക്ക്ക് നിര്‍മ്മാണത്തില്‍ പങ്കാളിയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!