ഇന്ധന വില വർദ്ധനവ് പിൻവലിക്കണം – എസ് റ്റി യു 

0

കൽപ്പറ്റ: മോട്ടോർ തൊഴിലാളികളെ ദുരിതത്തിലാക്കുന്ന ഇന്ധനവില വർദ്ധനവിനെതിരെ മോട്ടോർ ആൻറ് എൻജിനിയറിംഗ് വർക്കേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് പടിക്കൽ ധർണ നടത്തി. എസ് റ്റി യു ജില്ലാ ജനറൽ സെക്രട്ടറി സി.മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു.ലോക്ക് ഡൗൺ നിയന്ത്രണത്തിന്റെ ഭാഗമായി പട്ടിണിമൂലം ആത്മഹത്യ ചെയ്ത ബസ് തൊഴിലാളി സന്തോഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുക, മുഴുവൻ മോട്ടോർ തൊഴിലാളികൾക്കും ക്ഷേമനിധി ബോർഡിന്റെ സ്പെഷ്യൽ ബെനിഫിറ്റ്സ്ക്കീമിൽ നിന്ന് 10,000 രൂപ ധനസഹായം അനുവദിക്കണം, ഒരു വർഷത്തെ മുഴുവൻ ടാക്സും പൂർണ്ണമായും ഒഴിക്കണമെന്നാവശ്യപ്പെട്ടാണ് ധർണ നടത്തിയത്. ജില്ലാ പ്രസിഡന്റ് പി. ലുക്ക്മാൻ, ജനറൽ സെക്രട്ടറി മുന വിർ അഞ്ചു കുന്ന്, എസ് റ്റി യു ദേശീയ സമിതിയംഗം അബു ഗൂഡലായ്, പി.സലീം, എം.സിദ്ധിഖ്, സി.നൗഷാദ് എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!