സ്വാബ് കളക്ഷന്‍ ബൂത്തുകള്‍ കൈമാറി

0

കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ ആര്‍.പി.ജി ഗ്രൂപ്പും ഹാരിസണ്‍സ് മലയാളം  ലിമിറ്റഡും സംയുക്തമായി മൂന്ന്  സ്വാബ് കളക്ഷന്‍ ബൂത്ത് യൂണിറ്റുകള്‍  ജില്ലാ ഭരണകൂടത്തിന് കൈമാറി. എ.ഡി.എം ചുമതല വഹിക്കുന്ന  ഇ.മുഹമ്മദ് യൂസഫ് , ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുക എന്നിവര്‍ എച്ച്.എം.എല്‍ ജനറല്‍ മാനേജര്‍ ബെനില്‍ ജോണ്‍സനില്‍ നിന്നും കളക്ഷന്‍ ബൂത്തുകള്‍ ഏറ്റുവാങ്ങി. രോഗിയും പരിശോധകരും തമ്മിലുള്ള പരസ്പര സമ്പര്‍ക്കം ഒഴിവാക്കി രോഗവ്യാപനം തടയുന്ന വിധത്തിലാണ് ബൂത്തുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂത്തിനകത്തിരുന്നു കൊണ്ടു തന്നെ സ്രവം എടുക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!