രണ്ടാമത് അഖില വയനാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കം കുറിച്ചു
.ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശമൊരുക്കി തരിയോട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് അഖില വയനാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കം കുറിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് കെ ഹാരിസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം പി ഹഫീസലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, പി ബീരാന്‍, പി പി ഹംസ, എ കെ ഷക്കീര്‍, ജലീല്‍ പീറ്റക്കണ്ടി, ഒ കെ ഷാഫി, ഷാഫി, ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി അനീഷ്, വി ജി ഷിബു, വി മുസ്തഫ, ഫസല്‍ തയ്യില്‍, ഷമീര്‍ പുതുക്കുളം, റഫീഖ് മഞ്ചപ്പുള്ളി, മുസ്തഫ കരിംകുളം തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഖാലിദ് ചെന്നലോട് സ്വാഗതവും ട്രഷറര്‍ സഹീറുദ്ദീന്‍ പള്ളിമാലില്‍ നന്ദിയും പറഞ്ഞു. കാവുംമന്ദം തരിയോട് ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന ടൂര്‍ണ്ണമെന്റില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ടീമുകള്‍ പങ്കെടുക്കുന്നുണ്ട്.