ചാരായവും വാഷും പിടികൂടി

0

കണിയാമ്പറ്റ:കരണി പടാരിക്കുന്നില്‍ ചാരായം വാറ്റി വില്‍പ്പന നടത്തുന്നതായി വയനാട് ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ നാര്‍കോട്ടിക് ഡിവൈഎസ്പി വി.രജികുമാറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും മീനങ്ങാടി എസ്ഐ പ്രേം ദേവാസും സംഘവും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 500 മില്ലിലിറ്റര്‍ ചാരായവും 30 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി.സംഭവുമായി ബന്ധപ്പെട്ട് കണിയാമ്പറ്റ കരണി പടാരിക്കുന്ന് പാറക്കല്‍ വീട്ടില്‍ പി.എസ് അനില്‍ (കുട്ടപ്പന്‍ 40) നെ അറസ്റ്റ് ചെയ്തു.ഇയാള്‍ക്കെതിരെ അബ്ക്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!