ഓണ്‍ലൈന്‍ പഠനം സാധ്യമാവാത്ത കുട്ടികള്‍ക്ക് വെള്ളമുണ്ട എയുപി സ്‌കൂളിന്റെ നേതൃത്വത്തില്‍ പഠന സൗകര്യം ഒരുക്കി. കള്ളംവെട്ടി പതിനേഴാം വാര്‍ഡിലെ അംഗന്‍വാടിയിലാണ് ക്ലാസ്സ് നടക്കുന്നത്.വാര്‍ഡ് മെമ്പര്‍ ഗീത മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു.അംഗന്‍വാടി അധ്യാപിക എ.വാസന്തി അധ്യക്ഷത വഹിച്ചു.പ്രമോട്ടര്‍മാരായ സന്ധ്യ മനോജ്,രാധ ബാബു,ട്യൂട്ടര്‍ അമൃത കെ.ആര്‍ എന്നിവര്‍ സംസാരിച്ചു.അധ്യാപകരായ വി.എം പ്രേമന്‍,ഗണേഷ് പ്രസാദ്,എന്‍.കെ വിനീത് കുമാര്‍,പി.ഒ സായന്തരാജ് എന്നിവര്‍ പങ്കെടുത്തു.പി അബ്ബാസ് സാര്‍ ക്ലാസ്സ് നയിച്ചു.