കൊവിഡ് രോഗമുക്തി നേടിയ പോലീസുകാര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കുന്നു
കൊവിഡ് രോഗമുക്തി നേടിയ മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ നാളെ ഡ്യൂട്ടിയില്‍ പ്രവേശിക്കും.നാളെ രാവിലെ 10 മണിക്ക് മാനന്തവാടി പോലീസ് സ്‌റ്റേഷനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഇവരെ ആദരിക്കും.ഇതോടനുബന്ധിച്ച് നടത്തുന്ന ജാഗ്രത അതിജീവനം എന്ന ബോധവല്‍ക്കരണ പരിപാടിയും ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരെ പോലീസും എസ്പിസി കേഡറ്റുകളും ആദരിക്കുന്ന സാദരം എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ ഐപിഎസ് നിര്‍വ്വഹിക്കും.