വളര്‍ത്തുനായയെ വന്യമൃഗം കടിച്ചു കൊന്നു

0

നൂല്‍പ്പുഴ പഞ്ചായത്തിലെ കരിപ്പൂര്‍ വിട്ടില്‍ ബാബുവിന്റെ വളര്‍ത്ത് നായയെയാണ് കഴിഞ്ഞ രാത്രിയില്‍ വന്യമൃഗം  കടിച്ചു കൊന്നത്. കെട്ടിയിട്ട നായയുടെ ജഡം രാവിലെ വീടിന് സമിപത്തെ അയല്‍ വാസിയുടെ മരത്തിനു മുകളില്‍ കുടുങ്ങി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പുള്ളിപ്പുലിയാണ് നായയെ പിടികൂടി കൊന്നതെന്നാണ് പറയുന്നത്. നായയുടെ ജഢം മരത്തിനു മുകളില്‍ കണ്ടെത്തിയതോടെ പ്രദേശവാസികള്‍ ഭയപ്പാടിലായിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!