മാസ്ക് വിതരണം ചെയ്തു

0

മാനന്തവാടി: കോവിഡ്പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ് വേവ്സ് ജില്ലാ ഘടകം മാസ്ക് വിതരണം ചെയ്തു. കഴിഞ്ഞ മൂന്ന് മാസത്തോളുമായ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആശുപത്രികളിലും പോതു സ്ഥാപനങ്ങളിലും മാസ്കുകൾ വിതരണം ചെയ്തു വരികയാണ്. നാലാം ഘട്ടമാസ്ക് വിതരണത്തിൻ്റെ ഉദ്ഘാടനം മാനന്തവാടി തഹസിൽദാർ എൻ.ഐ ഷാജു നിർവ്വഹിച്ചു. വേവ്സ് ചെയർമാൻ കെ എം ഷിനോജ് അധ്യക്ഷത വഹിച്ചു. വെവ്സ് സെക്രട്ടറി സലിം കുളിവയൽ ഡെപ്യൂട്ടി തഹസിൽദാർ പി.യു സിത്താരയ്ക്ക് മാസ്കുകൾ കൈമാറി. വൈസ് ചെയർമാൻ കെ പി മുരളിധരൻ, ജോയിൻ്റ് സെക്രട്ടറിമാരായ ജെറിഷ് എംഎം, റുഖിയ പനമരം ട്രഷറർ റെയ്ഹാനത്ത് പടിഞ്ഞാറത്തറ, പി.ആർഒ ജസ്റ്റിൻ ചെഞ്ചട്ടയിൽ, നൈജു ജോസഫ്, പി ആർ ഉണ്ണിക്കൃഷ്ണൻ, കെ.ജയചന്ദ്രൻ  എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!