മുട്ടില്‍ പ്രദേശത്തെ കോവിഡ് 19 രോഗിയുടെ സമ്പര്‍ക്ക പട്ടിക. ആശങ്കയില്‍ ജനം

0

തീപ്പൊള്ളലേറ്റ് ചികിത്സയ്‌ക്കെത്തിയ ലോറി ഡ്രൈവറുടെ ടെ സഹായിക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മീനങ്ങാടി യിലെ പോളിക്ലിനിക് അടച്ചു .ഇവിടുത്തെ ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി പേരുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു.ഒട്ടേറെ പേര്‍ ആശങ്കയില്‍. കോയമ്പേട് മാര്‍ക്കറ്റില്‍ സ്ഥിരമായി പോയി വന്നിരുന്ന ലോറി ഡ്രൈവറും സഹായിയും ഒരു ക്വാര്‍ട്ടേഴ്‌സില്‍ ആയിരുന്നു താമസിച്ചിരുന്നത് .ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടര്‍ന്ന് ഇരുവര്‍ക്കും പൊള്ളലേറ്റത്. ചികിത്സയ്‌ക്കെത്തിയ ആശുപത്രിയില്‍ ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഡ്രൈവറുടെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. സഹായിക്കു രോഗം സ്ഥിരീകരിച്ചു. ഇതിനിടെ ഇയാള്‍ ധാരാളം സ്ഥലങ്ങളില്‍ പോയിരുന്നു .

Leave A Reply

Your email address will not be published.

error: Content is protected !!