വിദ്യാഭ്യാസ മേഖലയില്‍ മാറ്റം സൃഷ്ടിച്ച് ഓണ്‍ലെന്‍ ക്ലാസ്സുകള്‍ക്ക് തുടക്കമായി. കോവിഡ് 19 രോഗ വ്യാപന പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും ഒരുപോലെ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് ക്ലാസ്സുകള്‍ ഓണ്‍ലൈനിലൂടെ ആരംഭിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പഠന സൗകര്യം ഏര്‍പ്പെടുത്തിയത്. വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ ടിവിക്കും ലാപ്‌ടോപ്പുകള്‍ക്കും മുന്നിലിരുന്ന് പുതിയ അധ്യയന വര്‍ഷത്തെ പഠന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
ജൂണ്‍ ഏഴ് വരെ പരീക്ഷണാടിസ്ഥാനത്തിലാണ് ക്ലാസ്സുകള്‍ നടക്കുക. സാങ്കേതികമായ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അവ പരിഹരിക്കുന്നതിനാണ് പരീക്ഷണാര്‍ത്ഥം ക്ലാസ്സുകള്‍ തുടങ്ങിയത്. വീടുകളില്‍ ടെലിവിഷന്‍, സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ്, ഇന്റര്‍നെറ്റ് കണക്ഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവ ഒരുക്കി നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. രാവിലെ 8.30നാണ് ക്ലാസ്സുകള്‍ തുടങ്ങിയത്. വിക്‌ടേഴ്‌സ് ചാനലിലൂടെ അര മണിക്കൂര്‍ വീതമുള്ള ക്ലാസ്സുകളാണ് നല്‍കുന്നത്.