അതിഥി തൊഴിലാളികളെ മടക്കി അയച്ചു

0

സ്വദേശത്തേക്ക് മടക്കിയയക്കാന്‍ വൈകുന്നതിനാല്‍ ബീഹാര്‍ സ്വദേശികളായ അതിഥി തൊഴിലാളികളാണ് കാല്‍നടയായി ബിഹാറിലേക്ക് പുറപ്പെട്ടത് . പോലീസ് ഇടപെട്ട് തൊഴിലാളികളെ മടക്കി അയച്ചു. മാനന്തവാടിയിലെ ഇഷ്ടിക കമ്പനിയില്‍ ജോലി ചെയ്തിരുന്ന 15 തൊഴിലാളികളാണ് കാല്‍നടയായി യാത്ര പുറപ്പെട്ടത്.  ചുരത്തില്‍ വച്ചാണ് പോലീസ്  തൊഴിലാളികളെ തടഞ്ഞത്.മാനന്തവാടിയിലെ ഇഷ്ടിക കമ്പനിയില്‍ ജോലി ചെയ്തിരുന്ന  തൊഴിലാളികളാണ് .ഇവര്‍ നടന്നുപോകുന്ന വിവരമറിഞ്ഞ് ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ വയനാട് ചുരത്തില്‍ എത്തി പോലീസിന്റെ സഹായത്തോടെ മടക്കി കൊണ്ടുവരികയായിരുന്നു.തുടര്‍ന്ന് നേരത്തെ താമസിച്ചിരുന്ന സ്ഥലത്തേക്ക് തന്നെ ഇവരെ പറഞ്ഞുവിട്ടു. യാത്രാ സൗകര്യം ഉടന്‍തന്നെ ഏര്‍പ്പെടുത്തുമെന്ന ഉറപ്പിന്‍മേലാണ് ഇവര്‍ മടങ്ങിപ്പോയത്

Leave A Reply

Your email address will not be published.

error: Content is protected !!