കളിക്കുന്നതിനിടെ കൂട്ടുകാര്‍ തമ്മില്‍ വഴക്ക്: 12 വയസുകാരി വീടിനുള്ളില്‍ ആത്മഹത്യ ചെയ്തു

0

കല്‍പ്പറ്റ :വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കൂട്ടുകാര്‍ തമ്മില്‍ വഴക്ക്: 12 വയസുകാരി വീടിനുള്ളില്‍ ആത്മഹത്യ ചെയ്തു.പൊഴുതന പഞ്ചായത്തിലെ ചാത്തോത് ചിറക്കംവയല്‍  വിജയന്‍ -സുബിത ദമ്പതികളുടെ മകള്‍ ആദ്യ കൃഷ്ണ ആണ് വീടിനകത്തു തൂങ്ങി മരിച്ചത്. സഹോദരന്റെ കൂടെ തറവാട് വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന ആദ്യ കൃഷ്ണ കുട്ടികള്‍ തമ്മിലുള്ള ചെറിയ വഴക്കിന്റെ പേരില്‍ തൊട്ടടുത്തുള്ള സ്വന്തം വീട്ടിലേക്കു പോകുകയായിരുന്നു. അയല്‍പക്കത്തെ കുട്ടികള്‍ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി ആദ്യക്ക്  മിഠായിയുമായി എത്തിയെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്നു അന്വേഷിച്ചപ്പോഴാണ് കുട്ടിയെ വീടിനകത്ത് ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വയനാട് ഓര്‍ഫനേജ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് മരിച്ച ആദ്യ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Leave A Reply

Your email address will not be published.

error: Content is protected !!