കണ്ണു തുറപ്പിക്കല്‍ സമരവുമായി കേരള എന്‍.ജി.ഒ അസോസിയേഷന്‍

0

 

കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരായ ആരോഗ്യ പ്രവര്‍ത്തകരോടുള്ള സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ കേരള എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ കണ്ണു തുറപ്പിക്കല്‍ സമരം നടത്തി.  സാലറികട്ട്, ലീവ് സറണ്ടര്‍ മരവിപ്പ് എന്നിവയില്‍ നിന്നും ആരോഗ്യ വകുപ്പ് ജീവനക്കാരെ ഒഴിവാക്കുക, എന്‍.എച്ച്.എം മാതൃകയില്‍ ഇന്‍സെന്റീവ് അനുവദിക്കുക, അവശ്യ സുരക്ഷാ സംവിധാനം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ കേരള എന്‍.ജി.ഒ അസോസിയേഷന്‍ കണ്ണു തുറപ്പിക്കല്‍ സമരം നടത്തിയത്.

കോവിഡ് 19 ചികിത്സയിലും, പ്രതിരോധ പ്രവര്‍ത്തനങ്ങളിലും, രോഗ വ്യാപനം തടയുന്നതിലും അവശ്യ സുരക്ഷാ സംവിധാനങ്ങള്‍ പോലുമില്ലാതെ രാപ്പകല്‍ കര്‍മ്മനിരതരായി പ്രയത്‌നിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളെയൊന്നും കാണാത്ത സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നയെന്ന്  മാത്രമല്ല നിലവിലുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ പോലും പിടിച്ചെടുക്കുകയാണെന്നും അവര്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസിനു മുന്നില്‍ നടത്തിയ സമരം ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ഉദ്ഘാടനം ചെയ്തു. എന്‍.വി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി.സത്യന്‍, ജില്ലാ ട്രഷറര്‍ കെ.ടി ഷാജി, സംസ്ഥാന കമ്മിറ്റിയംഗം ഇ എസ് ബെന്നി, സി.ജി.ഷിബു, എം.ജി അനില്‍കുമാര്‍, ലൈജു ചാക്കോ, ബൈജു എം.എ, കെ.എ ജോസ്, സിനീഷ് ജോസഫ് തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു. എം.വി സതീഷ്, പരമേശ്വരന്‍, കെ.സുബ്രഹ്മണ്യന്‍, ഹാറൂണ്‍, റനീഷ് ജോര്‍ജ്ജ്, പീറ്റര്‍, രഞ്ജിത്ത്, ജോസ് കെ.എ, ഷിയാസ് കെ.എ, നിഷബാലചന്ദ്രന്‍, സുനിത പി.കെ, കെ.ഒ.ബാബു, ഷിബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!