കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് തുടങ്ങി 

0

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ലോക് ഡൗണിലും കണ്ടൈന്‍മെന്റിലും പ്പെട്ട് 64 ദിവസമായി മുടങ്ങി കിടന്ന മാനന്തവാടി കെ.എസ്.ആര്‍.ടി.സി.ഡിപ്പോയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ ഇന്ന്  മുതല്‍ പുന:രാരംഭിച്ചു.  ചാര്‍ജ് വര്‍ദ്ധനവും രോഗഭീതി നിലനില്‍ക്കുന്നതിനാലും ബസ്സുകളിലെല്ലാം യാത്രക്കാര്‍ വിരലിലെല്ലാണ്ണാവുന്നവര്‍ മാത്രമാണ് ഉണ്ടായത്.ആകെയുള്ള 74 സര്‍വ്വീസുകളില്‍ 23 സര്‍വ്വീസുകള്‍ മാത്രമാണ് ഇന്ന് ഓടിയത്.ഇതില്‍ കണ്ടൈന്റ്‌മെന്റ് സോണില്‍ ഉള്‍പ്പെട്ട തിരുനെല്ലി പഞ്ചായത്തിലെ സര്‍വ്വാണി, അപ്പപ്പാറ, തോല്‍പ്പെട്ടി എന്നിവിടങ്ങളിലേക്ക് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സര്‍വ്വീസ് നടത്തി.ഗ്രാമീണ മേഖലകളായ നാരോക്കടവ്, പുതുശ്ശേരി, ആനപ്പാറ, പുല്‍പ്പള്ളി, നിരവില്‍പ്പുഴ, പനമരം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പ്രധാനമായും സര്‍വ്വീസുകള്‍ നടത്തിയത്. കല്‍പ്പറ്റയിലേക്ക് ജീവനക്കാരെ കൊണ്ടു പോകുന്ന രണ്ട് സര്‍വ്വീസുകള്‍ കൂടാതെ ഒരു സര്‍വ്വീസ് കൂടി നടത്തി. സാനിറ്റൈസര്‍ ജീവനക്കാര്‍ക്ക് പേരിന് മാത്രം നല്‍കിയതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ബസ്സില്‍ കയറുന്ന യാത്രക്കാര്‍ സാനിറ്റൈസ ര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയതിന് ശേഷം ബസ്സിന്റെ പുറകിലൂടെ കയറി മുന്‍ വശത്തുകൂടി ഇറങ്ങണമെന്നായിരുന്നു നിര്‍ദ്ദേശം ഉണ്ടായിരുന്നത്. എന്നാല്‍ യാത്രക്കാര്‍ക്ക് സാനിറ്റൈസര്‍ നല്‍കുന്നത് സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ലെന്നാണ് ഡിപ്പോ അധികൃതര്‍ നല്‍കുന്ന വിശദീകരണം. വരും ദിവസങ്ങളില്‍ യാത്രക്കാരുടെ പരിമിതപ്പെടുത്തിയ എണ്ണം തികയുന്ന മുറയ്ക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!