വൃക്ഷതൈകൾ ജൂൺ ഒന്ന് മുതൽ വിതരണം ചെയ്യും,
മാനന്തവാടി: സാമൂഹ്യ വനവൽക്കരണ വിഭാഗം മാനന്തവാടി റെയ്ഞ്ചിന്റ് കീഴിൽ തിരുനെല്ലി പഞ്ചായത്തിലെ ബേഗുർ നഴ്സറിയിൽ ഉൽപ്പാദിപ്പിച്ച വൃക്ഷതൈകൾ ജൂൺ ഒന്ന് മുതൽ വിതരണം ചെയ്യും, മരുത്, ഉങ്ങ്, കണിക്കൊന്ന, നെല്ലി, നീർമരുത്, വാളൻപുളി, കുമിഴ്, കരിങ്ങാരി, കുന്നി വാക,താന്നി, സീതപ്പഴം, മുള, വേങ്ങ, മഹാഗണി, ചെറുനാരകം, പേര, മണി മരുത്, മഞ്ചാടി, അമ്പഴം, ചമത എന്നിവയുടെ ഒരു ലക്ഷത്തോളം തൈകളാണ് വിതരണത്തിനായി തയ്യാറായിരിക്കുന്നത്, അതെ സമയം ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുന്ന സാഹചര്യത്തിൽ 80 ശതമാനത്തോളം തൈകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നൽകാനാണ് സർക്കാർ തീരുമാനമെന്നും സൂചനയുണ്ട്,