പരിശോധനകള്‍ മറികടന്ന് ഉത്തരേന്ത്യന്‍ യുവാക്കള്‍ ബത്തേരിയില്‍

1

അതിര്‍ത്തിയിലെ പരിശോധനകള്‍ നോക്കുകുത്തി

സുല്‍ത്താന്‍ ബത്തേരിയില്‍ കര്‍ണ്ണാട കേരള അതിര്‍ത്തിയിലെ പരിശോധനകള്‍ മറികടന്ന ഉത്തരേന്ത്യന്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ ബത്തേരി സ്റ്റാന്റില്‍ എത്തി.പുലര്‍ച്ച പത്രവിതരണക്കാരാണ് യുവാക്കളെ കണ്ടത്. ഇവരുടെ കൈവശം യാത്രാ പാസുകള്‍ ഉണ്ടായിരുന്നില്ല. ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. കേരള കര്‍ണ്ണാടക അതിര്‍ത്തികളിലെ നിരവധി ചെക്ക് പോസ്റ്റുകള്‍ കടന്ന് യാത്രാ രേഖകള്‍ ഇല്ലാതെ യുവാക്കള്‍ക്ക് ബത്തേരിയില്‍ എത്താനായത് സുരക്ഷാ പരിശോധനകളിലെ വീഴ്ചയാണ് എന്നാണ് ആക്ഷേപം ഉയരുന്നത്. അതിര്‍ത്തിയിലെ പരിശോധന മറികടന്ന് ഉത്തരേന്ത്യ യുവാക്കള്‍ എങ്ങനെ പട്ടണത്തിലെത്തി എന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു പറഞ്ഞു.അടിയന്തരമായി ജില്ലാ ഭരണകൂടം വിഷയത്തില്‍ ഇടപെടണമെന്നും സൂചിപ്പിച്ചു. യുവാക്കളെ പിന്നീട് ആരോഗ്യ പ്രവര്‍ത്തകരും മറ്റും എത്തി ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. നഗരസഭ സ്റ്റാന്റും പരിസരങ്ങളും ശുചീകരിക്കുകയും ചെയ്തു.അതിര്‍ത്തി വഴി നിരവധി പേര്‍ യാത്രാ രേഖകള്‍ ഇല്ലാതെ ജില്ലയിലെത്തുന്നുണ്ട്. അന്തര്‍സംസ്ഥാന അതിര്‍ത്തി പട്ടണമായ ബത്തേരിയില്‍ ജാഗ്രത വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമെന്നും ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.എല്‍ സാബു വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!