വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രവേശനം നല്‍കും
തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ നിന്നും വയനാട് ജില്ലയിലേക്കും സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും വിവിധ പരീക്ഷകള്‍ എഴുതുന്നതിനായി പോകേണ്ട വിദ്യാര്‍ത്ഥികള്‍ Covid19jagratha.kerala.nic.in പോര്‍ട്ടല്‍ വഴി എമര്‍ജന്‍സി പാസിന് രജിസ്റ്റര്‍ ചെയ്യണം. ഇത്തരത്തില്‍ പാസിന് അപേക്ഷിക്കുമ്പോള്‍ഉദ്ദേശ ലക്ഷ്യമായി ‘To write examination’ എന്ന് നിര്‍ബന്ധമായി കാണിച്ചിരിക്കണം. അതിര്‍ത്തിയിലെ പരിശോധന കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റോ ഐ.ഡി. കാര്‍ഡോ കാണിച്ചാല്‍ മതിയാകും. കൂടാതെ വിദ്യാര്‍ത്ഥികള്‍ ഉദ്ദേശ ലക്ഷ്യവും ജാഗ്രതാ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ നമ്പറും വ്യക്തമാക്കിയുള്ള സത്യവാങ്മൂലവും കരുതേണ്ടതാണ്. അടുത്ത ആഴ്ച മുതല്‍ വിവിധ പരീക്ഷകള്‍ തുടങ്ങുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
2 Comments
Reply To Sneha joy
Cancel Reply
Exam