പരീക്ഷാകേന്ദ്രങ്ങള്‍ വീടിനടുത്തുള്ള സ്കൂളില്‍ അനുവദിക്കണം
കല്‍പ്പറ്റ: എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാകേന്ദ്രങ്ങള്‍ വീടിനടുത്തുള്ള സ്കൂളില്‍ അനുവദിക്കണമെന്ന് സി കെ ശശീന്ദ്രന്‍ എം എല്‍ എ വിദ്യാഭ്യാസ മന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് നിലവില്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും ദൂരെയോ മറ്റ് ജില്ലകളിലോ ഉള്ള സ്കൂളുകളില്‍ പോയി പരീക്ഷ എഴുതേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ലോക്ക് ഡൌണ്‍ തുടരുന്ന സാഹചര്യത്തില്‍ ഇത് പ്രയാസമാണ്. വിദ്യാര്‍ഥികളുടെ വീടിന് അടുത്തുള്ള സ്കൂളുകളില്‍ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം ഒരുക്കുകയാണെങ്കില്‍ അത് ഗുണകരമാകുമെന്നും കത്തില്‍ പറഞ്ഞു.