മെയ് മാസത്തെ റേഷന്‍ താഴെ പറയുന്ന രീതിയില്‍ വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എ.എ.വൈ കാര്‍ഡുകാര്‍ക്ക് 30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യ നിരക്കില്‍ വിതരണം ചെയ്യും. പി.എച്ച്.എച്ച് കാര്‍ഡുകാര്‍ക്ക് ആളൊന്നിന് 4 കിലോ അരിയും 1 കിലോ ഗോതമ്പും രണ്ടു രൂപ നിരക്കില്‍ ലഭിക്കും. മുന്‍ഗണനേതര സബ്‌സിഡി (NPS) കാര്‍ഡുകാര്‍ക്ക് ആളൊന്നിന് 2 കിലോ അരി വിതം നാല് രുപ നിരക്കിലും മുന്‍ഗണനേതര നോണ്‍ സബ്‌സിഡി (NPNS) കാര്‍ഡുകാര്‍ക്ക് കാര്‍ഡിന് 2 കി.ഗ്രാം അരി വീതം 10.90 രൂപ നിരക്കിലും വിതരണം ചെയ്യും. ഈ വിഭാഗങ്ങള്‍ക്ക് അധിക വിഹിതമായി കാര്‍ഡിന് 10 കിലോ അരി 15 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്. കൂടാതെ ലഭ്യതയനുസരിച്ച് കാര്‍ഡിന് 1 മുതല്‍ 3 വരെ കിലോ ആട്ട 17 രൂപ നിരക്കില്‍ വിതരണം ചെയ്യും. PMGKAY പദ്ധതിയിലുളള പയറുവര്‍ഗത്തിന്റെ എപ്രില്‍ മാസത്തെ സൗജന്യ വിതരണം കാര്‍ഡിന് 1 കി.ഗ്രാം വിതം മെയ് മാസത്തെ വിതരണത്തോടൊപ്പം ലഭിക്കും. എപ്രില്‍ മാസത്തില്‍ അതിജീവന കിറ്റ് വാങ്ങാത്തവര്‍ക്ക് മെയ് മാസത്തെ വിതരണത്തോടൊപ്പം നല്‍കുന്നതാണ്. വൈദ്യുതീകരിച്ച വീടുകളിലെ കാര്‍ഡുകാര്‍ക്ക് 0.5 ലിറ്റര്‍ മണ്ണെണ്ണയും അല്ലാത്തവര്‍ക്ക് 4 ലിറ്റര്‍ മണ്ണെണ്ണയും വിതരണം ചെയ്യും.
Sign in
Sign in
Recover your password.
A password will be e-mailed to you.