കുരങ്ങ് മരണം അറിയിക്കണം
കുരങ്ങ് പനിയുടെ പശ്ചാത്തലത്തില്‍ കുരങ്ങുകളുടെ ജഡം കണ്ടെത്തിയാല്‍ അധികൃതരെ വിവരമറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മാനന്തവാടി സബ്കളക്ടര്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്ലിലെ 04935 240222 എന്ന നമ്പറിലാണ് വിവരം അറിയിക്കേണ്ടത്. കുരങ്ങ്പനി ബാധിത പ്രദേശത്തെ പതിനായിരത്തോളം ആളുകള്‍ക്ക് ഇതിനകം പ്രതിരോധ കുത്തിവെപ്പ് നടത്തിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. തിരുനെല്ലി പഞ്ചായത്തില്‍ നാല് ക്യാമ്പുകള്‍ പ്രതിരോധ കുത്തിവെപ്പിനായി പ്രവര്‍ത്തിക്കുന്നുണ്ട്.