കുരങ്ങ് പനി ഹോമിയോപ്പതി വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി,
മാനന്തവാടി: കുരങ്ങുപനി ബാധിതരായ ആളുകളുള്ള തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ബേഗൂർ,കൊല്ലി കോളനിയിൽ ‘ജില്ല ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.കവിത പുരുഷോത്തമൻ ,മെഡിക്കൽ ഓഫീസർ ഡോ. ബീന ജോസ്, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി കോർഡിനേറ്റർ സായ് കൃഷ്ണൻ, തോൽപ്പെട്ടി റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ, മറ്റു ജീവനക്കാർ എന്നിവർ സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ, ബോധവത്കരണം എന്നിവ നടത്തി.വയനാട് ജില്ല ഹോമിയോപ്പതി വകുപ്പ് വിവിധ കോളനികളിൽ 2500 ഓളം പേർക്ക് കുരങ്ങുപനി പ്രതിരോധത്തിനുള്ള മരുന്നുകൾ, പുറമെ പുരട്ടാനുള്ള ലേപനങ്ങൾ എന്നിവ വിതരണം ചെയ്തു.പ്രതിരോധ പ്രവർത്തനങ്ങൾ ഇനിയും ശക്തമായി തുടരുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.