പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന ഒരാൾ അറസ്റ്റിൽ.

0

 മാനന്തവാടി:   പിലാക്കാവ് ടൗണിലും പരിസരപ്രദേശങ്ങളിലും ഹാൻസും മറ്റു പുകയില ഉൽപ്പന്നങ്ങളും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപ്പന നടത്തിയെന്ന പരാാതിയിൽ പിലാക്കാവ്  മണ്ണിൽ കടവൻ വീട്ടിൽ, ഇബ്രാഹിം എം.കെ ( 49) നെ    മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ ടി ഷറഫുദ്ദീനും   സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ കടയിൽ നടത്തിയ പരിശോധനയിൽ 95 പാക്കറ്റ് ഹാൻസ് പിടികൂടി. ഇയാളുടെ കടയുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുവേണ്ടി  മാനന്തവാടി മുനിസിപ്പൽ സെക്രട്ടറിക്ക് ശുപാർശ ചെയ്യും.     പ്രിവൻ്റീവ് ഓഫീസർമാരായ ബാബു മൃദുൽ, അജയകുമാർ കെ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ് ഇ, ഷിൻ്റോ സെബാസ്റ്റ്യൻ, ഷാഫി ഒ, സിബിജ പി.പി എന്നിവർ പങ്കെടുത്തു. ഇയാളെ ഇതിനുമുമ്പും പലതവണ ഹാൻസ് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് പിടികൂടിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!