ജില്ലാ ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് വ്യാപന സാദ്ധ്യതകള്‍ വിലയിരുത്തുന്നതിനായി മൂപ്പൈനാട് പഞ്ചായത്തില്‍ റാണ്ടം സാമ്പിള്‍ പരിശോധന നടന്നു. 150 ഓളം ആളുകളുടെ ശ്രവങ്ങള്‍ ശേഖരിച്ചു.മൂപ്പൈനാട് പ്രാഥമികാരോഗ്യകേന്ദ്രം, ഡി.എം.വിംസ് ഹോസ്പിറ്റല്‍, മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ വെച്ചായിരുന്നു പരിശോധന. അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലേര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, ട്രക്ക് തൊഴിലാളികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരില്‍ നിന്നാണ് ശ്രവ സാമ്പിളുകള്‍ ശേഖരിച്ചത്. ശേഖരിച്ച സാമ്പിളുകള്‍ രാജീവ് ഗാന്ധി ബയോ ടെക്‌നോളജി ലാബിലേക്ക് അയക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.രേണുക പറഞ്ഞു
മറ്റന്നാള്‍ പരിശോധനാ ഫലം ലഭിക്കുമെന്നും അതിനു ശേഷം മൂപ്പൈനാട് ഹോട്ട് സ്‌പോട്ടായി തുടരണോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ഡി.എം.ഒ ഡോ.രേണുക പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post