കമ്മ്യൂണിറ്റി കിച്ചനിലേക്ക് 5000 രൂപ കൈമാറി
എടവക ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്ക് ആവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ നല്ലൂര്‍നാട് യൂണിറ്റ് 5000 രൂപ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന് കൈമാറി. നല്ലൂര്‍നാട് യൂണിറ്റ് പ്രസിഡന്റ് പി.എ അബ് ദുള്‍ സത്താര്‍,ട്രഷറര്‍ കെ.എസ് സുകുമാരന്‍,വൈസ് പ്രസിഡന്റ് നജുമുദ്ദീന്‍ മൂടമ്പത്ത്,സെക്രട്ടറി വിനോദ് കുമാര്‍,ആരോഗ്യവിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആഷാമെജോ എന്നിവര്‍ സന്നിഹിതരായിരുന്നു.