ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി പന്നികര്‍ഷകര്‍
വയനാട് പിഗ്ഗ് ഫാര്‍മേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. കോവിഡ് 19 പ്രതിസന്ധി ഘട്ടത്തിലാണ് ഈ കൂട്ടായ്മ മാതൃകയാവുന്നത്.സൊസൈറ്റിയിലെ 110 മെമ്പര്‍മാര്‍ സ്വരുകൂട്ടിയ 1 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.മാനന്തവാടി കമ്മ്യൂണിറ്റി കിച്ചണില്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് സൊസൈറ്റി ഭാരവാഹികള്‍ ഒ.ആര്‍.കേളു എം.എല്‍.എ.യ്ക്ക് കൈമാറി. നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി. ബിജു, കൗണ്‍സിലര്‍മാരായ പി.വി. ജോര്‍ജ്, ഹുസൈന്‍ കുഴിനിലം, സൊസൈറ്റി ഭാരവാഹികളായ പി.ആര്‍. വിശ്വ പ്രകാശ്, ഏലികുട്ടി ജോസ്, കെ.എസ്. രവീന്ദ്രന്‍,എം.വി.വില്‍സണ്‍,സി.ജെ.അബ്രഹാം തുടങ്ങിയവര്‍ സംബന്ധിച്ചു.