കമ്പളക്കാട് പ്രദേശത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കും കഷ്ടതയനുഭവിക്കുന്നവര്‍ക്കും പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.ലോക് ഡൗണ്‍ കാലത്തും വിശ്രമമില്ലാതെ തങ്ങളുടെ സേവനം കാഴ്ച്ചവയ്ക്കുന്ന വിഭാഗത്തില്‍ പെട്ടവരാണ് മാധ്യമ പ്രവര്‍ത്തകര്‍.അറിയിക്കുക മാത്രമല്ല അറിയുകയും ചെയ്യുക എന്ന ദൗത്യമാണ് കമ്പളക്കാട് പ്രസ്‌ക്ലബ് ഏറ്റെടുത്തത്.കഷ്ടതയനുഭവിക്കുന്നവരുടെ ബുദ്ധിമുട്ടുകള്‍ പുറംലോകത്ത് എത്തിക്കുന്നതോടൊപ്പം അവര്‍ക്ക് കൈത്താങ്ങാവുക എന്ന സേവന പ്രവര്‍ത്തനം കൂടി ഏറ്റെടുത്തുകൊണ്ടാണ് ഈ ദൗത്യത്തിന് കമ്പളക്കാട് പ്രസ് ഫോറം മുന്നിട്ടിറങ്ങിയത്.വയനാട്ടില്‍ ആദ്യമായാണ് മാധ്യമരംഗത്ത് നിന്നും ഇത്തരം ഒരു പ്രവര്‍ത്തനം നടത്തുന്നത്.തിരക്കിനിടയിലും കഷ്ടപെടുന്ന സഹപ്രവര്‍ത്തകരെയും ദുരിതമനുഭവിക്കുന്നവരേയും സഹായിക്കാന്‍ സമയം കണ്ടത്തിയെന്നുള്ളത് അഭിനന്ദനം അര്‍ഹിക്കുന്ന കാര്യം തന്നെയാണ്.ഇത്തരത്തിലൊരു ആവശ്യവുമായി അംഗങ്ങള്‍ കമ്പളക്കാട് വ്യാപാരികളെ സമീപിച്ചപ്പോള്‍ വ്യപാരികളുടെ ഭാഗത്തു നിന്നും വലിയ സഹകരണമാണ് ലഭിച്ചത്.ഇനിയും ഇത്തരത്തില്‍ സേവനം ചെയ്യാന്‍ സമയം കണ്ടെത്തുമെന്ന് കമ്പളക്കാട് പ്രസ് ഫോറം ഭാരവാഹികള്‍ അറിയിച്ചു.കമ്പളക്കാട് പ്രസ് ഫോറം അംഗങ്ങളായ ഹാരിസ് ബാഖവി, പ്രദീപ് പ്രയാഗ്,പി.എസ്. ബാബു,റസാഖ് പച്ചിലക്കാട്,ഫസല്‍ സി.എച്ച്, മെജൊ ജോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.