സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നിറക്കൂട്ട് ഓണ്‍ലൈന്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 20ന് രാവിലെ 10 മുതല്‍ 1 വരെയാണ് മത്സരം നടക്കുക.
10നും 15നും ഇടയില്‍ പ്രായമുള്ളവര്‍, 15നും 25നും ഇടയില്‍ പ്രായമുള്ളവര്‍, 25 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് മത്സരം നടത്തുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഏപ്രില്‍ 18ന് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മത്സരത്തിന് രജിസ്റ്റര്‍ ചെയ്യുന്നതിനായി 15 വയസ്സിന് താഴെ പ്രായമുള്ളവര്‍ 9947553719, 9895570490 എന്ന നമ്പറിലും 15നും 25നും ഇടയില്‍ പ്രായമുള്ളവര്‍ 8281992927, 8921541034 എന്ന നമ്പറിലും 25 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ 8129247122, 9447526782 എന്ന നമ്പറിലും ബന്ധപ്പെടേണ്ടതാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post