കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപയുടെ ചികിത്സാ ധന സഹായം നല്‍കി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വഹിച്ചു. കിടപ്പിലായ രോഗികള്‍ക്ക് ചികിത്സാ സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവശ്യമായ മരുന്നുകളും, ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് ഡയലൈസര്‍, ട്യൂബ്, ഇന്‍ഞ്ചക്ഷന്‍ തുടങ്ങിയവ പാലിയേറ്റീവ് കെയര്‍ ഒ.പി വഴിയും പ്രൈമറി, സെക്കണ്ടറി പാലിയേറ്റീവ് ഒ.പി വഴിയും ഉറപ്പ് വരത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അറിയിച്ചു. ക്യാന്‍സര്‍ രോഗികള്‍ക്ക് കീമോ ചെയ്യുന്നതിനാവശ്യമായ മരുന്നുകളും നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്ററിലേക്ക് നല്‍കി. രോഗികള്‍ക്ക് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മരുന്നുകള്‍ സെന്ററില്‍ നിന്നും ലഭ്യമാക്കും. 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അവയവം മാറ്റി വെച്ച രോഗികള്‍ക്ക് 7 ലക്ഷം രൂപയുടെ മരുന്നുകള്‍ പാലിയേറ്റീവ് മുഖേന നല്‍കുന്നുണ്ട്. കൂടുതല്‍ മരുന്നുകള്‍ കാരുണ്യ പദ്ധതിയിലൂടെയും ലഭ്യമാക്കും. ജില്ലാ ആശുപത്രിയിലേക്ക് 250 പി.പി.ഇ കിറ്റ്, ഓക്‌സിജന്‍ സിലിണ്ടര്‍, മാസ്‌ക് തുടങ്ങിയവയും ജില്ലാ പഞ്ചായത്ത് എത്തിച്ചു നല്‍കി. ജില്ലയിലെ 23 പഞ്ചായത്തുകളിലെ സമുഹ അടുക്കളയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 25000 രൂപയും വകയിരുത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.