കമ്പളക്കാട് കുമ്പളാട് പ്രദേശത്ത് താമസിക്കുന്ന വാസുദേവന്‍ എന്ന കര്‍ഷകന്റെ കോഴികളാണ് മോഷണം പോയത്. ഇന്നലെ രാത്രിയോടെയാണ് കോഴികള്‍ മോഷണം പോയത്. ഹൈബ്രീഡ് ഇനത്തില്‍പെട്ട ഗിരി രാജന്‍ കോഴികളെയാണ് മോഷ്ടാവ് അടിച്ചുമാറ്റിയത്. കമ്പളക്കാട് കുബ്ലാട് പ്രദേശത്ത് അടുത്തിടെ നിരവധി മോഷണങ്ങള്‍ നടന്നിട്ടുണ്ട്. രാത്രിയോടെ വളരെ വിദഗ്ദമായാണ് മോഷണം നടന്നിട്ടുള്ളത്. കോഴികളുടെ കരച്ചില്‍ പോലും പുറത്ത് കേട്ടില്ല എന്ന് വീട്ടുകാര്‍ പറഞ്ഞു. എന്തായാലും ഇത്തരത്തില്‍ മോഷണ പരമ്പരകള്‍ നടക്കുന്നതിനാല്‍ വീട്ടുകാര്‍ വലിയ ഭീതിയിലാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.