കാറ്റും മഴയും തകര്‍ത്തത് ഷംസുദ്ദീന്റെ അധ്വാനം
കഴിഞ്ഞ ദിവസം വൈകീട്ടോടെയുണ്ടായ കനത്ത മഴയിലും കാറ്റിലും പനമരം പഞ്ചായത്തിലെ കാപ്പുംചാലില്‍ വ്യാപക കൃഷിനാശം.വെണ്ണിയോട് വാളാല്‍ സ്വദേശി ഇളങ്ങോളി ഷംസുദീന്റെ കൃഷിയിടത്തിലെ 4000ത്തോളം കുലച്ച വാഴകളാണ് ഒടിഞ്ഞുവീണത്.ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.ലോണ്‍ എടുത്തും പലരില്‍ നിന്നായ കടംവാങ്ങിയും 7 ലക്ഷം രൂപ മുടക്കിയാണ് കൃഷി ഇറക്കിയത്.ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ വാഴയ്ക്ക് താങ്ങ് കൊടുക്കാന്‍ തൊഴിലാളികളെ കിട്ടിയിരുന്നില്ല.താങ്ങ് കൊടുത്തിരുന്നെങ്കില്‍ ഇത്രയും നാശനഷ്ടം ഉണ്ടാവില്ലെന്ന് കര്‍ഷകന്‍ പറയുന്നു.ലോണ്‍ എടുത്തതും ആളുകളില്‍ നിന്നും കടം വാങ്ങിയതുമായ പണം ഇനി എങ്ങനെ തിരികെ നല്‍കും എന്ന ആശങ്കയിലാണ് ഈ കര്‍ഷകന്‍.അധികൃതരുടെ ഭാഗത്തു നിന്നും നഷ്ടപരിഹാരം അനുവദിച്ചു തരണമെന്ന് ഷംസുദ്ദീന്‍ ആവശ്യപ്പെടുന്നു.ജില്ലയിലെ പലയിടങ്ങളിലും ഇത്തരത്തില്‍ വ്യാപക കൃഷിനാശം ഉണ്ടായിട്ടുണ്ട്.