പച്ചക്കറി സംഭരണം: ജില്ലയില്‍ നാല് കേന്ദ്രങ്ങള്‍

0

സഹകരണ ബാങ്കുകളുടെ സഹകരണത്തോടെ കര്‍ഷകരില്‍ നിന്നും പച്ചക്കറി സംഭരിക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തിയായതായി ജില്ലാ കൃഷി ഓഫീസര്‍ അറിയിച്ചു. പച്ചക്കറികളുടെ സംഭരണത്തിനായി കല്‍പ്പറ്റ, അമ്മായിപ്പാലം, മാനന്തവാടി, പേര്യ എന്നിവിടങ്ങളിലായി  നാല് കേന്ദ്രങ്ങള്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കി. ഓരോ കേന്ദ്രങ്ങളിലും വ്യത്യസ്ത ദിവസങ്ങളിലാണ് സംഭരണം നടക്കുക.  ബത്തേരിയില്‍ തിങ്കളാഴ്ച്ചയും കല്‍പ്പറ്റയില്‍ വ്യാഴാഴ്ച്ചയും മാനന്തവാടി,പേര്യ എന്നിവടങ്ങളില്‍ ഞായറാഴ്ച്ചയുമാണ് പച്ചക്കറി സംഭരണം. ഇവ പിന്നീട് ഹോര്‍ട്ടികോര്‍പ്പിന് കൈമാറും. ഓരോ സംഭരണകേന്ദ്രത്തിനും കീഴില്‍ വരുന്ന പഞ്ചായത്തുകള്‍ ഇങ്ങനെയാണ്,
അമ്മായിപ്പാലം: ബത്തേരി ബ്ലോക്കിലെ മുഴുവന്‍ പഞ്ചായത്തുകളും പൂതാടി, പുല്‍പ്പള്ളി, മുളളന്‍ക്കൊല്ലി പഞ്ചായത്തുകള്‍.
മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്ത് ഒഴികെയുളള മാനന്തവാടി ബ്ലോക്കിലെ മുഴുവന്‍ പഞ്ചായത്തുകള്‍.
പേര്യ:  തവിഞ്ഞാല്‍ പഞ്ചായത്ത്.
കല്‍പ്പറ്റ: കല്‍പ്പറ്റ ബ്ലോക്കിലെ മുഴുവന്‍ പഞ്ചായത്തുകളും പനമരം പഞ്ചായത്തും

Leave A Reply

Your email address will not be published.

error: Content is protected !!
15:28