വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ കഴിഞ്ഞ ദിവസം കര്‍ണ്ണാടകയില്‍ നിന്നു വന്ന വാഹനം കടത്തിവിടാന്‍ നിര്‍ദ്ദേശിച്ച ബത്തേരി തഹസില്‍ദാരെ സ്ഥലം മാറ്റി. പകരം പുതിയ തഹസില്‍ദാര്‍ ചാര്‍ജ്ജെടുത്തു. ഇത് സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ അന്വേഷണ വിധേയമായി സ്ഥലം മാറ്റുകയായിരുന്നു