കമ്മ്യൂണിറ്റി കിച്ചണ് സൗജന്യമായി പച്ചക്കറികള്‍ നല്‍കി വ്യാപാരി
മാനന്തവാടിയിലെ സാമൂഹ്യ പ്രവര്‍ത്തകനും ബി.ജെ.പി.നിയോജക മണ്ഡലം പ്രസിന്റുമായ കണ്ണന്‍ കണിയാരമാണ് തന്റെ കടയിലെ പച്ചക്കറികള്‍ കമ്മ്യൂണിറ്റി കിച്ചണു നല്‍കി മാതൃകയായത്.കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ഡൗണ്‍ നടപ്പിലാക്കിയ സാഹചര്യത്തില്‍ സംസ്ഥാനത്തു ആരും പട്ടിണി കിടക്കെരുതെന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന കമ്യൂണിറ്റി കിച്ചണ്‍ ആവശ്യങ്ങള്‍ക്കാണ് കണ്ണന്‍ തന്റെ കടയിലെ പച്ചക്കറികള്‍ നല്‍കിയത്. ജില്ലാ ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കും ഭക്ഷണം നല്‍കുന്ന സേവാഭാരതിക്കും. കമ്മ്യൂണിറ്റി കിച്ചണ്‍ എടവക പഞ്ചായത്തിനുമാണ് കണ്ണന്‍ പച്ചക്കറികള്‍ നടത്തിയത്.സാമൂഹ്യ പ്രവര്‍ത്തകനെന്ന നിലയില്‍ കണ്ണന്‍ ചെയ്ത ഇത്തരം പ്രവര്‍ത്തനം മാതൃകയെന്ന് എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ പറഞ്ഞു.