തൊണ്ടര്‍നാട് പഞ്ചായത്തില്‍ ഫയര്‍ ഫോഴ്‌സിന്റെ ശുചീകരണം
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തൊണ്ടര്‍നാട് പഞ്ചായത്തില്‍ മാനന്തവാടി ഫയര്‍ ഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു.കോറോം,നിരവില്‍ പുഴ,മക്കിയാട്,പിഎച്‌സി,ബസ് സ്റ്റാന്‍ഡ്,ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ അണു മുക്തമാക്കി.സീനിയര്‍ ഫയര്‍ ഓഫിസര്‍ എന്‍.ബാലകൃഷ്ണന്‍,തൊണ്ടര്‍നാട് ഫയര്‍ ബീറ്റ് ഓഫിസര്‍ എന്‍.ടി രാജേഷ്, എഫ്ആര്‍ഒമാരായ രതിഷ്. എം.ആര്‍ അനില്‍ രാജ് എന്നിവര്‍ നേതൃത്വം നല്‍കി.