ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് മോദി പറഞ്ഞു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.21 ദിവസത്തേയ്ക്ക് ആരും വീട് വിട്ടുപുറത്തുപോകുന്നത് ആലോചിക്കരുത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 21 ദിവസം നിര്‍ണായകമാണ്. അടുത്ത 21 ദിവസം കൊണ്ട് കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മള്‍ 21 വര്‍ഷം പിന്നിലേയ്ക്ക് പോകേണ്ടിവരും – പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനെ നേരിടാന്‍ 15,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.