തെരുവ് നായ ശല്യം വര്‍ദ്ധിക്കുന്നു
പനമരം പഴയ പോലീസ് സ്റ്റേഷന്‍ റോഡിലെ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷി അസിസ്റ്റന്റ് ഓഫീസറുടെ കാര്യലയമാണ് തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായിരിക്കുന്നത്.കൂട്ടമായി എത്തുന്ന നായ്ക്കള്‍ക്ക് ഓഫീസിലെ മുന്‍വശത്തെ പോര്‍ച്ചാണ് വിശ്രമകേന്ദ്രം.തെരുനായ്ക്കള്‍ കൂട്ടമായി എത്തുന്നത്തോടെ ഉദ്യോഗസ്ഥര്‍ക്ക് ഓഫിസിനുള്ളില്‍ കയറാന്‍ കഴിയുന്നില്ല.ഇതിന് പുറമേ, അംഗന്‍വാടിയുടെ പ്രാധാനഓഫീസും, താല്‍ക്കാലിക സപ്ലൈക്കോയുടെ ഓഫീസും പ്രവര്‍ത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. പലതവണ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും പഞ്ചായത്ത് അധികൃതര്‍ സ്വാകരിച്ചിട്ടില്ലെന്നും ഉദ്ദ്യോഗസ്ഥര്‍ പറയുന്നു.