ഹെല്‍മെറ്റില്ലായാത്ര രണ്ടിടങ്ങളില്‍ വെച്ച് കേസ്
ഹെല്‍മറ്റ് ഇല്ലാത്തതിന് രണ്ടിടങ്ങളില്‍ വെച്ച് പോലീസ് വാഹനം ചാര്‍ജ് ചെയ്തു.പ്രതിഷേധവുമായി നാട്ടുകാര്‍. നാടകീയ രംഗങ്ങള്‍ അരങ്ങേറി.പ്രതിഷേധത്തെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരെ വിട്ടയച്ചു.ഇന്ന് രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ വെച്ചാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.നഗരത്തില്‍ ഇന്ന് രാവിലെ രണ്ട് സ്ഥലത്താണ് ഇത്തരത്തില്‍ സംഭവം അരങ്ങേറിയത്.ഇതോടെ നഗരം ഗതാഗതകുരുക്കില്‍ അകപ്പെടുകയുമുണ്ടായി.മാനന്തവാടി പോസ്റ്റോഫീസ് ജംഗ്ഷനില്‍ ഹെല്‍മറ്റില്ലാതെ മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്ത രണ്ട് പേരെ പോലീസ് പിടികൂടുകയായിരുന്നു. പോലീസ് കേസ്സ് ചാര്‍ജ് ചെയ്ത ശേഷം വിട്ടയച്ചു.
പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ നിന്നും നൂറ് മീറ്റര്‍ ദൂരം മാത്രമുള്ള ഗാന്ധി പാര്‍ക്കില്‍ മോട്ടോര്‍ സൈക്കിള്‍ എത്തിയപ്പോള്‍ പോലീസ് വാഹനം തടഞ്ഞു നിര്‍ത്തി. ബൈക്ക് യാത്രക്കാര്‍ ഹെല്‍മറ്റ് ദരിച്ചില്ലെന്ന് കാണിച്ച് വീണ്ടും ചാര്‍ജ് ചെയ്യാന്‍ ശ്രമം നടത്തി. തൊട്ടടുത്ത സ്ഥലത്ത് നിന്നും ഹെല്‍മറ്റ് ഇല്ലാത്തതിന്റെ പേരില്‍ പോലീസ് കേസ് എടുത്തിട്ടുണ്ടെന്ന് ബൈക്ക് യാത്രക്കാര്‍ പറഞ്ഞെങ്കിലും പോലീസ് കേള്‍ക്കാന്‍ തയ്യാറായില്ല. ബൈക്ക് യാക്ക്ത്രക്കാരില്‍ ഒരാളെ പോലീസ് വാഹനത്തില്‍ കയറ്റുകയും ചെയ്തു.സംഭവം കണ്ടു നിന്ന നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് വാഹനം പോകുന്നത് തടയുകയും ചെയ്തു.പ്രതിഷേധം ശക്തമാവുകയും നാട്ടുകാര്‍ തടിച്ച് കൂടുകയും ചെയ്തതോടെ പോലീസ് വാഹനത്തില്‍ കയറ്റിയ യുവാവിനെ ഇറക്കി വിട്ടു. യുവാക്കള്‍ മോട്ടോര്‍ ബൈക്കുമെടുത്ത് പോയ ശേഷമാണ് പോലീസ് വാഹനം തടഞ്ഞുവെച്ചുള്ള പ്രതിഷേധത്തില്‍ നിന്നും നാട്ടുകാര്‍ പിന്‍തിരിഞ്ഞത്.