സ്‌കൂളില്‍ സിസി ടിവി ക്യാമറ
തരുവണ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ച സിസി ടിവി ക്യാമറകള്‍ ഉദ്ഘാടനം ചെയ്തു.2008 മുതല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ തരുവണ ഹൈസ്‌കൂള്‍ ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷനാണ് അര ലക്ഷത്തോളം രൂപാ ചിലവില്‍ സ്‌കൂള്‍ നിരീക്ഷണത്തിനായി കേമറകള്‍ സ്ഥാപിച്ചത്. മാനന്തവാടി ഡി വൈ എസ് പി എ പി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് കെ സി അലി അദ്ധ്യക്ഷനായിരുന്നു.മമ്മു മാസ്റ്റര്‍,എ കെ ഇര്‍ഷാദ്,ഫഹീം തരുവണ,റാഷിദ് കെ,ഷഫീഖ് പി കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.