റോഡ് പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തം

0

2018ലെ പ്രളയത്തില്‍ തകര്‍ന്ന മാനന്തവാടി ചൂട്ടക്കടവ് താഴെയങ്ങാടി ബൈപാസ് റോഡ് പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകൂന്നു. പ്രളയത്തില്‍ പാടേ തകര്‍ന്ന് ബൈപാസ് റോഡ് നന്നാക്കാന്‍ ഇതുവരെ അധികൃതരാരും തയ്യാറായിട്ടില്ല. അടുത്ത പ്രളയം വരുന്നതിന് മുന്‍പെങ്കിലും റോഡ് പുനര്‍നിര്‍മ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.വാളാട് തവിഞ്ഞാല്‍ കൊളത്താട പുതുശേരി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കല്‍പ്പറ്റ ഭാഗത്തേക്ക് ടൗണില്‍ പ്രവേശിക്കാതെ പോകാനുള്ള ഏക വഴിയായിരുന്നുചൂട്ടകടവ് താഴെയങ്ങാടി ബൈപാസ് റോഡ്. 2018ലെ പ്രളയത്തില്‍ ഈ റോഡിന്റെ ഒരുഭാഗം 25 മീറ്ററില്‍ അധികം ഇടിഞ്ഞ് പോവുകയും റോഡ് പാടെ തകരുകയും ചെയ്തു. ഇപ്പോള്‍ ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് ഇതുവഴിപോകുന്നത് ഇതു ഏറെ അപകടകരവുമാണ് അല്‍പ്പമൊന്ന് ബാലന്‍സ് തെറ്റിയാല്‍ വീഴുക പുഴയിലായിരിക്കും .നഗരത്തില്‍ തിരക്ക് ഉള്ളപ്പോള്‍ വാഹനങ്ങള്‍ വഴി തിരിച്ച് വിടുന്നത് ഈ ബൈപാസ് വഴിയായിരുന്നു. എന്നാല്‍ പ്രളയത്തില്‍ ഈ വഴി പുര്‍ണമായും തകര്‍ന്നിട്ടും നന്നാക്കാന്‍ ഇതുവരെയും അധികൃതര്‍ തയ്യാറായിട്ടില്ല. നഗരത്തിലെ ഗതാഗത കുരുക്ക് ഗണ്യമായി കുറയ്ക്കാന്‍ കഴിയുന്ന ബൈപാസ് ഉടന്‍ നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ് തകര്‍ന്ന് ഇതുവഴി ഗതാഗതം നിലച്ചതോടെ ഇവിടം ഇപ്പോള്‍ മാലിന്യം തള്ളുന്ന പ്രദേശമായി മാറിയിരിക്കുകയാണ്. അടിയന്തരമായി റോഡ് നന്നാക്കമെന്നാണ് നാട്ടുകാരുടെ ആവശ്യം,.

Leave A Reply

Your email address will not be published.

error: Content is protected !!