ജര്‍മന്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ച് ജില്ലയിലെ കുട്ടിക്കൂട്ടങ്ങള്‍

0

തങ്ങളുടെ തനത് സംസ്‌കാരവും ജീവിതരീതിയും പഠനനിലവാരവും വിദേശ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി കല്‍പ്പറ്റയിലെ കുട്ടിക്കൂട്ടം. കല്‍പ്പറ്റ എസ് കെ എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ജര്‍മനിയിലെ ബര്‍ലിന്‍ ബൈലിംഗ്വല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി അഞ്ചുദിവസം വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചത്.

കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ.എഫ്.ആര്‍.സി ഇംഗ്ലീഷ് ഭാഷാ പഠന കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് എസ് കെ എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മറ്റു രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയത്തില്‍ ഏര്‍പ്പെട്ടത്. രണ്ട് രാജ്യങ്ങളിലേയും സാംസ്‌കാരികവും ചരിത്രപരവുമായ വിഷയങ്ങളും സമകാലിക ജീവിതവും പരിസ്ഥിതി വിഷയവും സംവാദങ്ങളില്‍ ചര്‍ച്ചയായി. ഇംഗ്ലീഷ് ഭാഷ പരിശീലകന്‍ അനില്‍ ഇമേജാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികളാണ് ജര്‍മനിയിലെ റേഡിയോയുമായി സഹകരിച്ച് നടത്തിയ അഞ്ചു ദിവസത്തെ കോഴ്സില്‍ പങ്കെടുത്തത്. ജര്‍മനിയില്‍ നിന്ന് നിക്കോള്‍ വില്‍ഡന്‍ അവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് സഹായങ്ങളുമായി ഒപ്പമുണ്ടായിരുന്നു. പ്രധാനാധ്യാപകന്‍ അനില്‍കുമാര്‍, അധ്യാപകരായ ഇന്ദുപ്രിയ, ശ്യാമ ,എഫ് ആര്‍ സി സി എച്ച്.ഒ.ഡി. വിസ്മയ,ലൈല സെയ്ന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എസ്‌കെഎംജെയിലെ വിദ്യാര്‍ഥികളായ ഗൗരി, അതുല്‍ എന്നിവര്‍ വയനാടന്‍ വിശേഷങ്ങള്‍ വിദേശ വിദ്യാര്‍ഥികളുമായി പങ്കുവെച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!