പേരിടാന്‍ തീരുമാനം

0

ബത്തേരിയിലെ സ്വതന്ത്രമൈതാനി, ടൗണ്‍ഹാള്‍, സ്റ്റേഡിയം എന്നിവയ്ക്ക് പേരുകള്‍ നല്‍കാന്‍ കൗണ്‍സിലില്‍ തീരുമാനം. സ്വതന്ത്രമൈതാനിക്ക് മുന്‍രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍കലാമിന്റെയും, ടൗണ്‍ഹാളിന് ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പി. സി അഹമ്മദ് ഹാജിയുടെയും, സ്റ്റേഡിയത്തിന് മുന്‍ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. ഭാസ്‌ക്കരന്റെയും പേരുകള്‍ നല്‍കാനാണ് തീരുമാനിച്ചത്. അതേ സമയം സ്വതന്ത്രമൈതാനിക്കും, സ്റ്റേഡിയത്തിനും അബ്ദുള്‍കലാമിന്റെയും, സി. ഭാസ്‌ക്കരന്റെയും പേരുകള്‍ നല്‍കുന്നതിനെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എതിര്‍ത്തു.

ഇന്നു ചേര്‍ന്ന നഗരസഭ കൗണ്‍സിലിലാണ് ടൗണിലെ പൊതുസ്ഥാപനങ്ങള്‍ക്ക് പേരുകള്‍ നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ സ്വതന്ത്രമൈതാനിപോലുള്ള ചെറിയ ഇടത്തിന് പേര് നല്‍കി ഡോ. എപിജെയെ അപമാനിക്കുന്നതിന് തുല്യമാകുമെന്നും, സ്റ്റേഡിയത്തിന് ഏതെങ്കിലും കായിക താരത്തിന്റെ പേരു നല്‍കണമെന്നാവശ്യപ്പെട്ടും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എതിര്‍പ്പ് അറിയിച്ചു. പക്ഷേ പ്രതിപക്ഷത്തിന്റെ വിയോജനത്തിനിടയിലും സ്ഥാപനങ്ങള്‍ക്ക് പേരുകള്‍ നല്‍കാന്‍ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!