ടൗണില്‍ മാലിന്യം കെട്ടിക്കിടന്ന് ദുര്‍ഗ്ഗന്ധം പരത്തുന്നു

0

വൈത്തിരി ടൗണിലും ജനവാസ കേന്ദ്രത്തിനും സമീപം മാലിന്യം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വ്യമിക്കുന്നതായി പരാതി. ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി നിര്‍മിച്ച ഓവുചാലിലാണ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്ന തരത്തില്‍ മാലിന്യം ഒഴുക്കുന്നത്.ഈ മാലിന്യങ്ങള്‍ നേരെ എത്തി ചേരുന്നത് കബനിയുടെ കൈവഴിയായ വൈത്തിരി പുഴയിലേക്കാണ്.

ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി വൈത്തിരി പോലീസ് സ്റ്റേഷന്‍ മുതല്‍ പൊഴുതന ജംഗ്ഷന്‍ വരെയാണ് ഓവുചാല്‍ നിര്‍മിക്കുന്നത് . ഇതില്‍ വൈത്തിരി ബസ്റ്റാന്റ് വരെ മാത്രമാണ് ഇരുവശവും ഓവുചാലിന്റെ പണി പൂര്‍ത്തീകരിച്ചത് . ഓവുചാലിന് മുകളില്‍ സ്ലാബ് ഇട്ട് നടപ്പാതയായും ഉപയോഗിക്കുന്നുണ്ട്.ഈ ഓവുചാലിലൂടെയാണ് ഗുരുതര ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടാകുന്ന തരത്തില്‍ മാലിന്യങ്ങള്‍ ഒഴുക്കുന്നത്. ഈ മാലിന്യം ജനവാസകേന്ദ്രങ്ങള്‍ക് തൊട്ടരികിലൂടെ ഒഴുകി കബനിയുടെ കൈ വഴിയായ വൈത്തിരി പുഴയിലേക്കാണ് എത്തുന്നത്. ടൗണിലെ വ്യപാരികള്‍ക്കും, കാല്‍നട യാത്രക്കാര്‍ക്കും, താമസക്കാര്‍ക്കും മൂക്ക് പൊത്തിവേണം ഇതിലൂടെ സഞ്ചരിക്കാന്‍. കൊതുക് ശല്യവും വളരെയേറെ വര്‍ധിച്ചിട്ടുണ്ട്.ഓവുചാലിന് മുകളില്‍ സ്ലാബ് ഇട്ടതിനാല്‍ ഒറ്റ നോട്ടത്തില്‍ മാലിന്യത്തിന്റെ ഉറവിടം മനസിലാക്കാന്‍ സാധിക്കില്ല. എന്നാല്‍ പഞ്ചായത്തിന്റെയും, ആരോഗ്യവകുപ്പിന്റെയും നിസ്സംഗതയാണ് ഓവുചാലുകള്‍ ഇത്ര മലിനമായി ഒഴുകുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

Leave A Reply

Your email address will not be published.

error: Content is protected !!