ഓ എന്‍ വി സ്മൃതി സായാഹ്നം
വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ സഹകരണത്തോടെ ഓ എന്‍ വി സ്മൃതി സായാഹ്നം സംഘടിപ്പിച്ചു. പരിപാടി വി കെ സുരേഷ് ബാബു തലശ്ശേരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് കെ മുരളീധരന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. വെറ്ററന്‍സ് അസോസിയേഷന്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ മാസ്റ്റര്‍, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മാനന്തവാടി ബ്ലോക്ക് സെക്രട്ടറി ഇ കെ ജയരാജന്‍ മാസ്റ്റര്‍, എം മണികണ്ഠന്‍ മാസ്റ്റര്‍, തുടങ്ങിയവര്‍ സംസാരിച്ചു. 1970 മുതല്‍ ഗ്രന്ഥശാലയുടെ സജീവ പ്രവര്‍ത്തകനായ വി കെ ശ്രീധരന്‍ മാസ്റ്ററെയും, വിവിധ മത്സരങ്ങളില്‍ വിജയികളായ പ്രതിഭകളെയും ചടങ്ങില്‍ ആദരിച്ചു.തുടര്‍ന്ന് മഴവില്ല് എന്ന പേരില്‍ എംകെ പ്രവീണും സംഘവും അവതരിപ്പിച്ച ഗാനസന്ധ്യ അരങ്ങേറി.