നവ്യാനുഭവമായി നാടക ശില്‍പശാല
കരിമ്പില്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന്റെ ഇരുപത്തി രണ്ടാം വാര്‍ഷികാഘോഷത്തിന്റെഭാഗമായി നടന്ന നാടക ശില്‍പശാല കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നവ്യാനുഭവമായി.പ്രസിദ്ധ നാടക പ്രവര്‍ത്തകന്‍ പ്രദീപ് മേമുണ്ട നയിച്ച ശില്‍പ്പശാല കുട്ടികളുടെ അഭിനയപാടവവും നേതൃത്വ ഗുണവും പ്രകടിപ്പിക്കാനും ആത്മവിശ്വാസത്തോടെ മുന്നേറാനും സഹായിക്കുന്നതായി.മക്കിയാട് എല്‍ പി സ്‌കൂളിലെ തിരഞ്ഞെടുക്കപ്പെട്ട 15 കുട്ടികളും ശില്‍പശാലയില്‍ പങ്കെടുത്തു.കുഞ്ഞോം ഗവ എല്‍ പി മുന്‍ പ്രധാനാധ്യാപകന്‍ വേണു മുള്ളോട്ട് ഉദ്ഘാടനം ചെയ്ത പരിപാടിക്ക് പ്രധാനാധ്യാപകന്‍ ഫ്രാന്‍സിസ് സേവ്യര്‍ ,പി ടി എ പ്രസിഡണ്ട് സിജു വര്‍ഗ്ഗീസ് , അധ്യാപകന്‍ സിജി വി കെ , സി ആര്‍ സി കോ ഓര്‍ഡിനേറ്റര്‍ ആനന്ദ് കെ എസ് എന്നിവര്‍ നേതൃത്വം നല്‍കി