ശ്മശാനത്തില്‍ ഭാഗീകമായി കത്തിക്കരിഞ്ഞ മൃതദേഹം

0

ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ ശ്മശാനത്തില്‍ മൃതദേഹം കണ്ടെത്തി. ബത്തേരി ഗണപതിവട്ടം ഹിന്ദുശ്മശാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹം ഇന്ന് 11.30യോടെയാണ് കണ്ടത്. സംഭവത്തില്‍ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ 11.30 യോടെയാണ് ബത്തേരി ഗണപതിവട്ടം ഹിന്ദു ശ്മശാനത്തില്‍ പാതികത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ശ്മശാനത്തില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതിനായി കുഴിയെടുക്കാന്‍ എത്തിയവാരാണ് പാത കത്തിക്കരിഞ്ഞ നലിയിലുള്ള മൃതദേഹം കണ്ടത്. ശ്മശാനത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ ഇവര്‍ നടത്തിയ പരിശോധനയിലാണ് പാതികത്തിയ നിലയിലുള്ള മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ബത്തേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം ക്ഷേത്രവുമായി ബന്ധപ്പെട്ട് ശ്മശാനത്തില്‍ ഇത്തരത്തിലൊരു സംസ്‌കാരം നടത്തിയിട്ടില്ലന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!